Connect with us

Eranakulam

പ്രതികളില്‍ നിന്ന് പണം തട്ടി; കർണാടക പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ

സി ഐ അടക്കമുള്ള നാല് പോലീസുകാരാണ് പിടിയിലായത്.

Published

|

Last Updated

കൊച്ചി | പണം നല്‍കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതികളില്‍ നിന്ന് പണം തട്ടിയെന്ന പരാതിയിൽ കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെ കൊച്ചിയിൽ വെച്ച് കേരള പോലീസ് പിടികൂടി. സി ഐ അടക്കമുള്ള നാല് പോലീസുകാരാണ് പിടിയിലായത്. ലക്ഷങ്ങളാണ് പ്രതികളിൽ നിന്ന് ഇവർ വാങ്ങിയത്.

ബെംഗളൂരു വൈറ്റ്ഫീൽഡ് സൈബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സി ഐ ശിവപ്രകാശ്, പോലീസുകാരായ സന്ദേശ്, ശിവണ്ണ, വിജയകുമാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത പ്രതികളുമായി സഞ്ചരിക്കുമ്പോൾ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തു.

കേസുമായി ബന്ധപ്പെട്ട് വിളിപ്പിക്കുമ്പോൾ കൊച്ചിയിൽ ഹാജരാകണമെന്ന നിബന്ധനയോടെ ഉദ്യോഗസ്ഥരെ കർണാടക പൊലീസിന് കൈമാറും. കഴിഞ്ഞ ദിവസമാണ് കര്‍ണാടക പോലീസ് സംഘം പണം തട്ടിയെന്ന പരാതി കൊച്ചി പൊലീസിന് ലഭിച്ചത്. കളമശ്ശേരി പോലീസാണ് ഇവരുടെ വാഹനം കണ്ടെത്തി പിടികൂടിയത്.

Latest