Kerala
കയര്‍ഫെഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 13 ലക്ഷത്തിനടുത്ത് രൂപ തട്ടി; യുവതി അറസ്റ്റില്‍
ചിങ്ങോലി മുറിയില്‍ മണ്ണാന്റെ കിഴക്കതില്‍ രമണിയെയാണ് പുന്നപ്രയില്‍ വച്ച് നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടനാട് | ആലപ്പുഴ കയര്‍ഫെഡില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 12,63,00 രൂപ വാങ്ങി കബളിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ യുവതിയെ പോലീസ് പിടികൂടി. ചിങ്ങോലി മുറിയില്‍ മണ്ണാന്റെ കിഴക്കതില്‍ രമണിയെ(40)യാണ് പുന്നപ്രയില്‍ വച്ച് നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമുടി ചെമ്പുംപുറം സ്വദേശി ഉഷാ ശ്രീകുമാറിനും സുഹൃത്തുക്കള്‍ക്കും കയര്‍ ഫെഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 2012 ല്‍ പലപ്പോഴായി പണം വാങ്ങി ചതിച്ചെന്ന കേസിലാണ് അറസ്റ്റ്.
നെടുമുടി സി ഐ ജി. സുരേഷ് കുമാര്‍, എസ് ഐ. സാധുലാല്‍, സീനിയര്‍ സി പി ഒമാരായ മുരളി മനോജ്, ബിന്ദു പണിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
---- facebook comment plugin here -----