Connect with us

Uae

അബൂദബിയിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് അനുമതി നേടണം

ബിരുദദാന ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ സ്‌കൂളുകൾക്ക് മൂന്ന് പ്രധാന ആവശ്യകതകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Published

|

Last Updated

അബൂദബി| പുതിയ അധ്യയന വർഷത്തിൽ പ്രാബല്യത്തിൽ വന്ന നയം അനുസരിച്ച് അബൂദബി സ്‌കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഇവന്റുകൾക്കും സ്‌കൂളുകൾ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. അബൂദബി ഡിപ്പാർട്ട്മെന്റ്ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (അഡെക്) പുറത്തിറക്കിയ ചട്ടം പ്രകാരം പാഠ്യേതര പ്രവർത്തനങ്ങളുടെ പത്ത് വിഭാഗങ്ങളെ നിർവചിക്കുന്നു. ബിരുദദാന ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ സ്‌കൂളുകൾക്ക് മൂന്ന് പ്രധാന ആവശ്യകതകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും സൗജന്യമായി നടത്തണം. രണ്ടാമതായി, ബിരുദദാന ചടങ്ങിനായി മെറ്റീരിയലുകൾ വാങ്ങാൻ മാതാപിതാക്കൾ ബാധ്യസ്ഥരല്ല. മൂന്നാമതായി, ബിരുദം നേടിയ വിദ്യാർഥികളുടെ മാതാപിതാക്കളെ ചടങ്ങിൽ പങ്കെടുക്കാൻ ഔപചാരികമായി ക്ഷണിക്കണം. സ്‌കൂൾ സംഘടിപ്പിക്കുന്ന ഇവന്റിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർഥിയുടെയും രക്ഷകർത്താവ് ഒപ്പിട്ട രേഖാമൂലമുള്ള സമ്മതം സ്‌കൂളുകൾ നേടേണ്ടതുണ്ട്. മാതാപിതാക്കളുടെ സമ്മതം ലഭിച്ചാൽ ഇവന്റുകളുടെ ഭാഗമായി ഫോട്ടോ സെഷനുകൾ സംഘടിപ്പിക്കാം.
ബാഹ്യ സന്ദർശകരെയും സേവനദാതാക്കളെയും ക്ഷണിക്കൽ, ഒരു ബാഹ്യ ദാതാവ് നൽകുന്ന വെർച്വൽ പാഠ്യേതര പ്രവർത്തനങ്ങൾ, അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ, ഷെഡ്യൂൾ ചെയ്ത സ്‌കൂൾ സെഷനുകളിലും സ്‌കൂൾ ഇടവേളകളിലും നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ, പണമടച്ചുള്ള പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവക്കും അനുമതി തേടണം.
എല്ലാ പതിവ് പാഠ്യേതര പ്രവർത്തനങ്ങൾക്കും 15 പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പും മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഒരു മാസം മുമ്പും വിദേശ യാത്രകൾക്കും എക്‌സ്‌ചേഞ്ച് പ്രോ
ഗ്രാമുകൾക്കും രണ്ട് മാസം മുമ്പുമാണ് അനുമതി തേടേണ്ടത്. പാഠ്യേതര പ്രവർത്തനങ്ങൾക്ക് നിയന്ത്രിതമായ നിലയിൽ ഫീസ് ചുമത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്ന് നയം വ്യവസ്ഥ ചെയ്യുന്നു.

Latest