Kerala
വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മീഷന്‍
പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നവരില്‍ കൂടുതല്‍ സ്ത്രീകള്‍.
തിരുവല്ല | വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നതായി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. ഇത്തരം പ്രവണതകള്‍ കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു.
മക്കളെ ഉപകരണമായി കണ്ട് മാതാപിതാക്കള്‍ അവരവരുടെ ഭാഗത്തെ ന്യായീകരിക്കുമ്പോള്‍ കുട്ടികളുടെ ഭാവിയാണ് നശിക്കുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നവരില്‍ കൂടുതലും സ്ത്രീകളാണ്.
പത്തനംതിട്ട ജില്ലയിലെ നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും റിപോര്‍ട്ട് തേടിയതായി സതീദേവി പറഞ്ഞു.
കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി ടീച്ചര്‍, അഭിഭാഷകരായ സിനി, രേഖ സംബന്ധിച്ചു.