Connect with us

Kerala

ഫറൂഖ് കോളജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വാഹനം ഓടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കും.

Published

|

Last Updated

കൊച്ചി | കോഴിക്കോട് ഫറൂഖ് കോളജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.വാര്‍ത്ത വ്യാപകമായി പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി സ്വമേധയാ കേസെടുത്തത്.

ഫാറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷത്തിനെതിരെ ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരുന്നു. വാഹനത്തിന് മുകളില്‍ ഇരുന്നും, വാതിലില്‍ ഇരുന്നുമെല്ലാമാണ് വിദ്യാര്‍ത്ഥികള്‍ ആഘോഷത്തിന്റെ പേരില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്.

അതിരുവിട്ട ആഘോഷപ്രകടനങ്ങള്‍ അരുതെന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശം തള്ളിയാണ് ഇത്. സംഭവത്തെ തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും 8 വണ്ടികള്‍ കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കും.

Latest