Connect with us

National

മണിപ്പൂരില്‍ അതീവ ജാഗ്രത; ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

സെപ്റ്റംബര്‍ 15 വൈകിട്ട് മൂന്നുമണിവരെയാണ് നിരോധനം.

Published

|

Last Updated

ഇംഫാല്‍  | സംഘര്‍ഷം രൂക്ഷമായതിന് പിറകെ മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. വിദ്വേഷ പരാമര്‍ശങ്ങളും വീഡിയോ കോളുകളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആഭ്യന്തര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നു മുതല്‍ സെപ്റ്റംബര്‍ 15 വൈകിട്ട് മൂന്നുമണിവരെയാണ് നിരോധനം.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ശനിയാഴ്ച മുതല്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. കഴിഞ്ഞ ആഴ്ച നടന്ന സംഘര്‍ഷത്തില്‍ മാത്രം 11 പേരാണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച ഇംഫാലില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. മണിപ്പൂരില്‍ കുക്കി-മെയ്തി വംശജര്‍ തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സംഘര്‍ഷത്തിലായിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് എല്ലാ മേഖലകളില്‍ പോലീസ് അതീവ ജാഗ്രതയിലാണ്.

---- facebook comment plugin here -----

Latest