Connect with us

National

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു; നൂറിലധികം വിമാനങ്ങള്‍ വൈകി

ശൈത്യ തരംഗം തുടരുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നൂറിലധികം വിമാനങ്ങള്‍ വൈകി. എണ്‍പതോളം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 ട്രെയിന്‍ സര്‍വീസുകളും മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വൈകി.

ശൈത്യ തരംഗം തുടരുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാഴ്ചാ പരിധി കുറയുന്ന സാഹചര്യത്തില്‍ റോഡില്‍ യാത്ര ചെയ്യുന്നവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

അതിനിടെ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്നറിയിച്ചതിന് ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരന്‍ മര്‍ദിച്ചു. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ 2175 വിമാനത്തിലാണ് സംഭവം. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ് മര്‍ദിച്ചത്. സഹില്‍ കഡാരിയ എന്ന ആളാണ് പൈലറ്റിനെ മര്‍ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഇയാള്‍ക്കെതിരെ ഇന്‍ഡിഗോ പരാതി നല്‍കിയിട്ടുണ്ട്. വ്യോമയാന സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചു. വിമാനം പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന സമയം 7.40 ആയിരുന്നു. എന്നാല്‍ കനത്ത മൂടല്‍മഞ്ഞ് കാരണം പുറപ്പെടല്‍ സമയം ഉച്ചയ്ക്ക് 2.30ലേക്ക് മാറ്റി. ഇക്കാര്യം യാത്രക്കാരെ അറിയിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ ഓടിയെത്തി പൈലറ്റിനെ മര്‍ദിച്ചത്. തുടര്‍ന്ന് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

 

 

 

 

 

Latest