Connect with us

fog

ഉത്തരേന്ത്യയിൽ അതിശൈത്യം: ട്രെയിനുകള്‍ വൈകിയോടുന്നു, വിമാന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഉത്തരേന്ത്യയിലുടനീളം മൂടല്‍മഞ്ഞ് കാരണം കാഴ്ചാപരിധി കുറവാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളം യാത്രക്കാര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാണെങ്കിലും യാത്രക്കാര്‍ അതത് വിമാന കമ്പനികളെ ബന്ധപ്പെടണമെന്ന് ഡല്‍ഹി വിമാനത്താവളം അധികൃതര്‍ അറിയിച്ചു. നിലവില്‍ ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

12 ട്രെയിനുകള്‍ വൈകിയോടുകയാണെന്നും രണ്ടെണ്ണം റീഷെഡ്യൂള്‍ ചെയ്‌തെന്നും നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. ഉത്തരേന്ത്യയിലുടനീളം മൂടല്‍മഞ്ഞ് കാരണം കാഴ്ചാപരിധി കുറവാണ്. വടക്കന്‍- പശ്ചിമ ഇന്ത്യയില്‍ അടുത്ത മൂന്ന് നാല് ദിവസം കൂടി മൂടല്‍മഞ്ഞുണ്ടാകും.

Latest