Connect with us

National

കൊടും ക്രൂരത: നവജാത ശിശുവിനെ തീക്ക് മുകളിൽ തലകീഴായി കെട്ടിത്തൂക്കി ദുർ മന്ത്രവാദം

സംഭവത്തെ തുടർന്ന് കുഞ്ഞിന്റെ കണ്ണുകൾക്ക് ഗുരുതരമായി പരുക്കേറ്റു; കാഴ്ചശക്തി നഷ്ടപ്പെട്ടാൻ സാധ്യത

Published

|

Last Updated

പ്രതീകാത്മക ചിത്രം

ശിവ്പുരി | മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ ദുർമന്ത്രവാദത്തിന് ഇരയായി ആറ് മാസം പ്രായമായ കുരുന്ന്. കുഞ്ഞിനെ തലകീഴായി തീക്ക് മുകളിൽ കെട്ടിത്തൂക്കി ദുർ മന്ത്രവാദം നടത്തി. സംഭവത്തെ തുടർന്ന് കുഞ്ഞിന്റെ കണ്ണുകൾക്ക് ഗുരുതരമായി പരുക്കേറ്റു. കാഴ്ചശക്തി നഷ്ടപ്പെട്ടാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മാർച്ച് 13-ന് കോലാരാസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ മന്ത്രവാദി രഘുവീർ ധാക്കഡിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിക്ക് ബാധ ഏറ്റതായി മന്ത്രവാദി പറഞ്ഞതിനെ തുടർന്ന് ‘ദുർമന്ത്രവാദ’ ആചാരം നടത്തുകയായിരുന്നു.

കുഞ്ഞിന്റെ കരച്ചിൽ അവഗണിച്ച് രക്ഷിതാക്കൾ നോക്കിനിൽക്കെ തീയിന് മുകളിൽ തലകീഴായി കെട്ടിത്തൂക്കി. കുഞ്ഞിനെ സുഖപ്പെടുത്താം എന്ന പ്രതീക്ഷയിലായിരുന്നു അവർ അത് ചെയ്തത്. ദുർമന്ത്രവാദത്തെ തുടർന്ന് പരുക്കേറ്റ കുഞ്ഞിനെ രക്ഷിതാക്കൾ ശിവ്പുരി ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് സൂപ്രണ്ട് ഓഫ് പോലീസ് അമൻ സിംഗ് റാത്തോഡ് പറഞ്ഞു.

Latest