Kerala
കരമനയാറില്‍ തീവ്രപ്രളയ സാഹചര്യം; 14 ജില്ലകളിലും കേന്ദ്ര ജല കമ്മീഷന്റെ ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്തെ വലുതും ഇടത്തരവുമായ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഡാമുകള്‍ എസ് ഒ പി അനുസരിച്ച് ജലം തുറന്ന് വിടണമെന്ന് ജലകമ്മീഷന്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം | തിരുവനന്തപുരത്ത് കരമനയാറില്‍ തീവ്രപ്രളയ സാഹചര്യമാണെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. കേരളത്തിലെ 14 ജില്ലകളിലും കമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വലുതും ഇടത്തരവുമായ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഡാമുകള്‍ എസ് ഒ പി അനുസരിച്ച് ജലം തുറന്ന് വിടണമെന്ന് ജലകമ്മീഷന്‍ നിര്‍ദേശിച്ചു. ഇടുക്കി ഇടമലയര്‍ ഡാമുകളിലേക്ക് ഒഴുക്ക് വര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും തുറക്കാന്‍ അനുമതിയായിട്ടുണ്ട്. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 മുതല്‍ 125 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും. 75 മുതല്‍ 175 വരെ ക്യൂമെക്സ് ജലം ഒഴുക്കിവിടും. ഡാം തുറക്കുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുഴയില്‍ മീന്‍പിടിക്കുന്നതിനും വിനോദസഞ്ചാരം നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.