Connect with us

Ongoing News

അത്യുഷ്ണം; ഹജ്ജിനിടെ 14 പേര്‍ മരിച്ചു

ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഞായറാഴ്ച പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയത്

Published

|

Last Updated

മക്ക |  ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 14 ജോര്‍ദാനികള്‍ മരിക്കുകയും 17 പേരെ കാണാതാവുകയും ചെയ്തു. ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഞായറാഴ്ച പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അറഫ പര്‍വതത്തില്‍ വെച്ച് ചൂടേറ്റ് ആറ് ജോര്‍ദാന്‍ പൗരന്മാര്‍ മരിച്ചതായി ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയവും നേരത്തെ സ്ഥിരീകരിച്ചിരുന്നു. മറ്റ് പല പ്രാദേശിക സ്രോതസ്സുകള്‍ 17 തീര്‍ത്ഥാടകര്‍ മരിച്ചതായി സൂചിപ്പിക്കുന്നു.

സംസ്‌കാര പ്രക്രിയകള്‍ കൈകാര്യം ചെയ്യുന്നതിനും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മയ്യിത്ത് ജോര്‍ദാനിലേക്ക് അയക്കുന്നതിനും സഊദി അധികാരികളുമായി മന്ത്രാലയം ഏകോപനം നടത്തി വരികയാണെന്ന് മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവും ഓപ്പറേഷന്‍സ് ആന്‍ഡ് കോണ്‍സുലര്‍ കാര്യ വകുപ്പിന്റെ ഡയറക്ടറുമായ അംബാസഡര്‍ ഡോ. സുഫ് യാന്‍ ഖുദാ പറഞ്ഞു.

 

Latest