Connect with us

National

കടുത്ത ചൂട്; കുട്ടികൾ സ്കൂളിൽ വരുന്നില്ല, ഒടുവിൽ പ്രധാനാധ്യാപകൻ ചെയ്തത് കണ്ടോ‌!

സ്‌കൂളിൽ വരുന്ന കുട്ടികളുടെ ഹാജർ നില കുറഞ്ഞതോടെയാണ് ഹെഡ്മാസ്റ്റർ കാരണം തേടി ഇറങ്ങിയത്. കുട്ടികളുടെ വീടുകളിലെത്തി കാരണം തിരക്കിയപ്പോൾ ചൂടുകാരണമാണ് കുട്ടികളെ അയക്കാത്തതെന്ന് രക്ഷിതാക്കൾ മറുപടി നൽകി. ഇതോടെ ഇതിന് ഒരു പോംവഴി കാണണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

Published

|

Last Updated

കനൗജ് | രാജ്യം അത്യുഷ്ണത്തിൽ ചുട്ടുപൊള്ളുകയാണ്. ഉഷ്ണതരംഗം ജനജീവിതത്തെ നന്നായി ബാധിച്ചിരിക്കുന്നു. പലയിടങ്ങളിലും സ്കൂളുകളും കോളജുകളുമെല്ലാം അടച്ചിടേണ്ട സ്ഥിതി. ഇതിനിടയിൽ ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൂടുകാരണം സ്കൂളിൽ വരാത്ത കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാൻ ഹെഡ്മാസ്റ്റർ ചെയ്ത വിദ്യയാണ് വൈറലായത്.

കനൗജിലെ ഉംർദ ബ്ലോക്കിലെ മഹ്‌സൗനാപൂർ ഗ്രാമത്തിലെ ഒരു പ്രൈമറി സ്കൂളിൽ ക്ലാസ് മുറി നീന്തൽക്കുളമാക്കിയാണ് ഹെഡ്മാസ്റ്റർ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നത്. ക്ലാസ്മുറിയിൽ കുട്ടികൾ വെള്ളത്തിൽ ഉല്ലസിക്കുന്നത് വീഡിയോയിൽ കാണാം. സംഭവം വിജയകരമാണെന്ന് സ്‌കൂൾ ഹെഡ് മാസ്റ്റർ വൈഭവ് രാജ്പുത് പറയുന്നു. ചൂട് കാരണം സ്കൂളിൽ വരാൻ മടിച്ച കുട്ടികൾ നീന്തൽകുളമുണ്ടെന്ന് അറിഞ്ഞ് വരുന്നുവെന്നാണ് രാജ്പുതിന്റെ പക്ഷം.

സ്‌കൂളിൽ വരുന്ന കുട്ടികളുടെ ഹാജർ നില കുറഞ്ഞതോടെയാണ് ഹെഡ്മാസ്റ്റർ കാരണം തേടി ഇറങ്ങിയത്. കുട്ടികളുടെ വീടുകളിലെത്തി കാരണം തിരക്കിയപ്പോൾ ചൂടുകാരണമാണ് കുട്ടികളെ അയക്കാത്തതെന്ന് രക്ഷിതാക്കൾ മറുപടി നൽകി. ഇതോടെ ഇതിന് ഒരു പോംവഴി കാണണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

മഹ്‌സൗനാപൂർ ഗ്രാമത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില 38 മുതൽ 40 ഡിഗ്രി വരെ ആണ്. ഇതോടെ സ്‌കൂളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയായിരുന്നു.

സ്കൂളിൽ മുമ്പും വ്യത്യസ്ത കൊണ്ടുവന്ന് രക്ഷിതാക്കളുടെ ശ്രദ്ധ നേടിയ ആളാണ് ഈ പ്രധാനാധ്യാപകൻ.

Latest