Connect with us

National

കടുത്ത ചൂട്; മധ്യപ്രദേശില്‍ സ്വന്തം കാറിന് ചാണകം പൂശി ഡോക്ടര്‍

കാറിനുള്ളില്‍ സാധാരണ താപനില നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമാണ് ചാണകമെന്നാണ് ഇയാളുടെ അവകാശവാദം.

Published

|

Last Updated

സാഗര്‍| മധ്യപ്രദേശില്‍  കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ സ്വന്തം കാറില്‍ ചാണകം പൂശി ഹോമിയോ ഡോക്ടര്‍. സാഗര്‍ ജില്ലയിലാണ് സംഭവം. മാരുതി ഓള്‍ട്ടോ 800-ലാണ്  ചാണകം പൂശിയത്. കാറിന്റെ ബംപറിലും മുന്നിലേയും പിന്നിലേയും ലൈറ്റുകളിലും ഒഴികെ മറ്റു ഭാഗങ്ങളിലെല്ലാം ചാണകം പൂശിയിട്ടുണ്ട്.

കാറിനുള്ളില്‍ സാധാരണ താപനില നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമാണ് ചാണകമെന്നാണ് ഇയാളുടെ അവകാശവാദം. ചാണകം ചൂടിനെ പ്രതിരോധിക്കുന്നതിനാല്‍ കാറിനുള്ളില്‍ ചൂട് വരില്ലെന്നും ഡോക്ടര്‍ പറയുന്നു.

കൂടാതെ എസി അലര്‍ജിയുള്ളവര്‍ക്ക് എസി ഓണാക്കാതെ സുഗമമായി കാറില്‍ യാത്ര ചെയ്യാമെന്നും സുശീല്‍ സാഗര്‍ അവകാശപ്പെട്ടു.

 

 

Latest