Kerala
കൊടും ചൂട് ജീവനും ഭീഷണിയാകുന്നു; പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്.

പാലക്കാട് | സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂട് ജീവനും ഭീഷണിയാകുന്നു. പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണ കാരണമെന്ന് വ്യക്തമായത്.
14 ജില്ലകളിലും കൊടും ചൂട് തുടരുകയാണ്. പാലക്കാട്ട് 42 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയ താപനില.
---- facebook comment plugin here -----