punaloor
കനത്ത ചൂട്: പുനലൂരിലെ പ്രത്യേക കാലാവസ്ഥയെക്കുറിച്ച് പഠിക്കണമെന്ന് ആവശ്യം ശക്തം
കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്

കൊല്ലം | പുനലൂരിലെ പ്രത്യേക കാലാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനു സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമാകുന്നു. കൊടുംചൂടില്‍ വെന്തുരുകുന്ന കൊല്ലത്തിന്റെ കിഴക്കന്‍ മേഖലയില്‍ രണ്ടാഴ്ചക്കിടെ സൂര്യാതപമേറ്റത് ഇരുപതിലധികം പേര്‍ക്കാണ്. കനത്ത ചൂട് പുനലൂര്‍ അടക്കുന്നുള്ള സ്ഥലങ്ങളില്‍ വോട്ടിംഗ് ശതമാനം കുറയാനും കാരണമായി.
കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതി തീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും താപനില ഉയരുമെന്ന് മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഇന്നലെ പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. സൂര്യാഘാതം മരണത്തിലേക്ക് നയിച്ചേക്കാവുന്ന ഗുരുതര സാഹച്യമുള്ളതിനാല്‍ കടുത്ത ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.