Connect with us

Kerala

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അത്യുഷ്ണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ചൂടു കൂടുന്നതിനൊപ്പം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണം

Published

|

Last Updated

തിരുവനന്തപുരം |  ഇന്നും നാളെയും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൂട് കഠിനമാകാന്‍ സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയം ജില്ലയില്‍ വെളളിയാഴ്ച 38 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും സൂര്യാതാപ സാധ്യത്ക്കുളള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൂടു കൂടുന്നതിനൊപ്പം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണം. ബോധവല്‍ക്കരണം നടത്താനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.പുറത്ത് ജോലി ചെയ്യുന്നവര്‍ സമയക്രമം കര്‍ശനമായി പാലിക്കണം. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുടയോ തൊപ്പിയോ ഉപയോഗിക്കുക. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ വെള്ളം കരുതുന്നു എന്നുറപ്പാക്കണം.

 

Latest