Kuwait
കുവൈത്തില്‍ വരും ദിവസങ്ങളില്‍ ഒമിക്രോണ്‍ തരംഗം ശക്തമായേക്കുമെന്ന് മുന്നറിപ്പ്
രാജ്യത്ത് കഴിഞ്ഞ 3 തരംഗത്തിലും അനുഭവപ്പെട്ടതിനേക്കാള്‍ കുറഞ്ഞ അപകട നിരക്കാണു നിലവില്‍ ഉള്ളത്
കുവൈത്ത് സിറ്റി | കുവൈത്തില്‍ വരും ദിവസങ്ങളില്‍ ഒമിക്രോണ്‍ തരംഗം അതിരൂക്ഷമായേക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതിനു ശേഷം മൂന്നു മുതല്‍ 4 ആഴ്ചകള്‍ക്കകം ഇത് ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.ഒമിക്രോണ്‍ വൈറസുമായി ബന്ധപ്പെട്ട് ഓരോ സംഭവ വികാസങ്ങളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണു.
രാജ്യത്ത് കഴിഞ്ഞ 3 തരംഗത്തിലും അനുഭവപ്പെട്ടതിനേക്കാള്‍ കുറഞ്ഞ അപകട നിരക്കാണു നിലവില്‍ ഉള്ളത്. വാക്‌സിനേഷന്‍ വഴി ആര്‍ജ്ജിച്ച പ്രതിരോധ ശേഷിയെ തുടര്‍ന്നാണു ഇതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. അതേ സമയം രാജ്യത്ത് 4517 പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി, 14.14 % .ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 39154 ആയി ഉയരുകയും ഒരു മരണവും രേഖപ്പെടുത്തി .1785 പേര്‍ രോഗ മുക്തരായി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ 26 പേരാണുള്ളത് 31944 പേര്‍ക്കാണ് സ്രവ പരിശോധന നടത്തിയത്.