Connect with us

rain in kerala

ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം കരതൊട്ടു; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

മണിക്കൂറിൽ 45- 55 കിലോമീറ്റർ വേഗതയിലാണ് ന്യൂനമർദം കര തൊട്ടത്.

Published

|

Last Updated

തിരുവനന്തപുരം | തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം (Depression) ശ്രീലങ്കയിൽ കരയിൽ പ്രവേശിച്ചു. ഇന്ന് പുലർച്ചെ 3.30നും 4.30നും ഇടയിൽ മണിക്കൂറിൽ 45- 55 കിലോമീറ്റർ വേഗതയിലാണ് ന്യൂനമർദം കര തൊട്ടത്.

പടിഞ്ഞാറ്- തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം നാളെ രാവിലെയോടെ മാന്നാർ കടലിടുക്കിൽ (Gulf of Mannar) പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest