Health
വിദ്യാര്‍ത്ഥികളുടെ കണ്ണ് സംരക്ഷണം; അറിയാം ഈ കാര്യങ്ങള്‍
വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഒഴികെ സ്‌ക്രീന്‍ സമയം പ്രതിദിനം ഒന്നു മുതല്‍ രണ്ട് മണിക്കൂര്‍ ആക്കി ചുരുക്കുന്നതും വിദ്യാര്‍ത്ഥികളുടെ കാഴ്ചശക്തി സൂക്ഷിക്കുന്നതിന് സഹായിക്കും.
പഠിക്കുന്ന ആളുകള്‍ക്ക് ഒരുപാട് വായിക്കാനും വീഡിയോ ക്ലാസുകള്‍ കാണാനും ഒക്കെ ഉണ്ടായിരിക്കും. ഇവയെല്ലാം തന്നെ ചിലപ്പോള്‍ നിങ്ങളുടെ കണ്ണിനെ അസ്വസ്ഥമാക്കിയേക്കാം. കണ്ണ് നല്ല ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിദ്യാര്‍ഥികളുടെ നേത്ര സംരക്ഷണത്തിന് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
നേത്ര പരിശോധനകള്‍ പ്രോത്സാഹിപ്പിക്കുക
ചെറുപ്പം മുതലേ കാഴ്ചയുടെ വികസനം നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ കൃത്യമായ സമയത്ത് നേത്ര പരിശോധനകള്‍ നടത്തേണ്ടത് കുട്ടിയുടെ കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. കൃത്യസമയത്ത് പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ചാല്‍ ചിലപ്പോള്‍ പരിഹരിക്കാന്‍ സാധിച്ചേക്കാം.
വിറ്റാമിനുകളെ കുറിച്ച് അറിയിക്കാം
വിറ്റാമിന്‍ എ, സി, ഒമേഗ ത്രീ ഫാറ്റി ആസിഡ്, ബീറ്റ് കരോട്ടിന്‍ എന്നിവ അടങ്ങിയ സമീകൃത ആഹാരം നല്ല കാഴ്ച ശക്തിയെ പിന്തുണയ്ക്കുന്നു എന്ന് മനസ്സിലാക്കി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
സ്‌ക്രീന്‍ സമയം ചുരുക്കുക
വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഒഴികെ സ്‌ക്രീന്‍ സമയം പ്രതിദിനം ഒന്നു മുതല്‍ രണ്ട് മണിക്കൂര്‍ ആക്കി ചുരുക്കുന്നതും വിദ്യാര്‍ത്ഥികളുടെ കാഴ്ചശക്തിയെ സൂക്ഷിക്കുന്നതിന് സഹായിക്കും.
സണ്‍ഗ്ലാസുകളും തൊപ്പികളും ഉപയോഗിക്കുക
അള്‍ട്രാവയലറ്റ് പരിരക്ഷയുള്ള സണ്‍ഗ്ലാസുകളും വീതിയേറിയ തൊപ്പികളും ഉപയോഗിക്കുന്നത് നിങ്ങളുടെ കണ്ണുകളിലേക്ക് പൊടിയും ദോഷകരമായ രശ്മികളും പതിക്കുന്നത് തടയുന്നു.
ശരിയായ വെളിച്ചം ഉറപ്പുവരുത്തുക
കണ്ണിന് ആയാസം ഉണ്ടാകാതിരിക്കാന്‍ പഠിക്കുമ്പോള്‍ ശരിയായ വെളിച്ചം ഉറപ്പാക്കേണ്ടതും ആവശ്യമാണ് പകല്‍ സമയത്ത് പ്രകൃതിദത്ത വെളിച്ചം ഉപയോഗിച്ച് പഠിക്കുന്നതാണ് നല്ലത്.
കണ്ണുകളിലെ വരള്‍ച്ച ഒഴിവാക്കാം
കണ്ണുകളിലെ വരള്‍ച്ച ഒഴിവാക്കാന്‍ ജലാംശം മോയ്‌സ്ചറൈസിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുക.
കണ്ണ് നല്ല രീതിയില്‍ സംരക്ഷിക്കുന്നതിലൂടെ മാത്രമേ മികച്ച നേത്ര ആരോഗ്യം നിലനിര്‍ത്താന്‍ കഴിയു. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം മുന്നോട്ട് നീങ്ങാന്‍.