Kerala
കണ്ണില്ലാത്ത ക്രൂരത; അരുംകൊലകളില്‍ നടുങ്ങി തലസ്ഥാനം
വിദേശത്ത് ബിസിനസ് തകര്‍ന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

തിരുവനന്തപുരം | അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിന്റെ ക്രൂരതയില്‍ നടുങ്ങി തലസ്ഥാനം. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ (23)ആണ് വെഞ്ഞാറമൂടും മറ്റ് രണ്ടിടങ്ങളിലുമായി സ്വന്തം കുടുംബത്തിലെ അഞ്ചുപേരെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. അഫാന്റെ സഹോദരന്‍ 13 വയസുകാരനായ അഹസാന്‍, ഉമ്മ ഷമീന, പെണ്‍സുഹൃത്ത് ഫര്‍സാന, ഉപ്പയുടെ ഉമ്മ സല്‍മാ ബീവി, ഉപ്പയുടെ സഹോദരന്‍ ലത്വീഫ്, ലത്വീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാന്‍ ആക്രമിച്ചത്. ഇവരില്‍ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചു. തുടര്‍ന്ന് എലിവിഷം കഴിച്ച ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനില്‍ കീഴടങ്ങി.
വിദേശത്ത് ബിസിനസ് തകര്‍ന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിതാവിന്റെ കൂടെ വിദേശത്തായിരുന്ന പ്രതി വിസിറ്റിംഗ് വിസയില്‍ പോയി തിരിച്ചുവരികയായിരുന്നു. മാതാവ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് സഹോദരന്‍ അഫ്സാന്‍.
കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വിദേശത്തെ സ്പെയര്‍പാര്‍ട്സ് കട പൊളിഞ്ഞ് വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി അഫാന്‍ പോലീസിന് മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇന്ന് വൈകിട്ട് ഏഴോടെയാണ് പ്രതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
കൊലക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് മൊഴി
തിരുവനന്തപുരം | അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിന്റെ ക്രൂരതയില്‍ നടുങ്ങി തലസ്ഥാനം. വിദേശത്ത് ബിസിനസ്സ് തകര്‍ന്നതിനെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
പിതാവിന്റെ കൂടെ വിദേശത്തായിരുന്ന പ്രതി വിസിറ്റിംഗ് വിസയില്‍ പോയി തിരിച്ചുവരികയായിരുന്നു. വിദേശത്തെ സ്പെയര്‍ പാര്‍ട്സ് കട പൊളിഞ്ഞതിനാലുള്ള വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.
കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.