Connect with us

Editors Pick

കണ്ണിനും വേണം ചില വ്യായാമങ്ങള്‍...

കൃഷ്ണമണികൾ വശങ്ങളിലേക്ക് ചലപ്പിച്ചു കൊണ്ടുള്ള വ്യായാമം നല്ലതാണ്. ഇതിനായി കൃഷ്ണമണികൾ ഇരുവശങ്ങളിലേയ്ക്കും പത്ത് പ്രാവശ്യം ചലിപ്പിക്കണം അതേപോലെ മുകളിലേയ്ക്കും താഴേയ്ക്കും പത്തോ പന്ത്രണ്ടോ പ്രാവശ്യം ചലിപ്പിക്കാം.

Published

|

Last Updated

ആധുനിക മനുഷ്യന്‍റെ നേത്രങ്ങള്‍ക്ക് വിശ്രമസമയം‌ വളരെ കുറവാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍ മുതല്‍ തൊഴിലിന്‍റെ ഭാഗമായി പ്രവൃത്തി ദിവസത്തിന്‍റെ ഭൂരിഭാഗവും കമ്പ്യൂട്ടര്‍ സ്ക്രീനിനു മുമ്പില്‍ ഇരിക്കേണ്ടി വരുന്നവർ വരെ ഈ പ്രശ്നം നേരിടുന്നുണ്ട്. കണ്ണുകള്‍ക്ക് വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടുക, കുറച്ചുനേരം വായിക്കുമ്പോള്‍ കണ്ണില്‍ വെള്ളം നിറയുക, ഒരേ വസ്തുവിനെ രണ്ടായി കാണുക തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവരാണ് പലരും. ചിലനേരങ്ങളില്‍ തലവേദനയുമുണ്ടാകും.

കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോള്‍ കണ്ണിനും കംമ്പ്യൂട്ടറിനുമിടയില്‍ ഇരുപത് ഇഞ്ച് അകലം ഉറപ്പു വരുത്തണം. കണ്ണിനു വളരെ അടുത്തും ദൂരേയും കമ്പ്യൂട്ടര്‍ സജ്ജീകരിക്കുന്നത് കണ്ണിന്റെ പ്രയാസം കൂട്ടും. തുടർച്ചയായി സ്ക്രീൻ ഉപയോഗിക്കേണ്ടി വരുന്ന ഘട്ടങ്ങളിൽ കണ്ണിന്‍റെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമെന്നോണം കണ്ണിന് അല്‍പനേരം‌ വിശ്രമം കൊടുക്കുകയും തണുത്ത വെള്ളം കൊണ്ട് കഴുകുകയും ചെയ്യാം. ഒപ്പം കണ്ണിന്‍റെ പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും കണ്ണിന് ഉന്മേഷം‌ തരികയും ചെയ്യുന്ന ചില വ്യായാമങ്ങളു ആവാം.

കൃഷ്ണമണികൾ വശങ്ങളിലേക്ക് ചലപ്പിച്ചു കൊണ്ടുള്ള വ്യായാമം നല്ലതാണ്. ഇതിനായി കൃഷ്ണമണികൾ ഇരുവശങ്ങളിലേയ്ക്കും പത്ത് പ്രാവശ്യം ചലിപ്പിക്കണം അതേപോലെ മുകളിലേയ്ക്കും താഴേയ്ക്കും പത്തോ പന്ത്രണ്ടോ പ്രാവശ്യം ചലിപ്പിക്കാം.

ഒരു ചെറിയ വസ്തു ഒരു കൈയകലത്തില്‍ നീട്ടിപ്പിടിച്ച് അതിന്റെ മുകൾ ഭാഗത്തു ദൃഷ്ടി ഉറപ്പിച്ചു മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും കൃഷ്ണമണികള്‍ ചലപ്പിച്ചു കൊണ്ടു വ്യായാമം ചെയ്യുകയും ചെയ്യുന്നത് നല്ലതാണ്. കുറഞ്ഞത് പത്തു തവണയെങ്കിലും ഇതും ചെയ്യണം. മൂക്കിന്‍റെ അറ്റത്ത് ദൃഷ്ടികോണ്‍ ഉറപ്പിച്ചു അല്‍പം അകലേക്ക് നോക്കി, ഇടക്കിടെ ദൃഷ്ടി മാറ്റി ഇത് ആവര്‍ത്തിക്കാം.

ഇരുന്നുകൊണ്ട് രണ്ടു കൈ കൊണ്ടും മൃദുവായി കണ്ണ് മൂടിപ്പിടിക്കുക. ഇരുട്ടിനെ മനസ്സിലേക്കാവാഹിച്ച് കണ്ണിന് വിശ്രമം നല്‍കുക. അതുപോലെ തുറസ്സായ സ്ഥലത്തിരുന്ന് ശൂന്യതയിലേക്ക് നോക്കുന്നത് കണ്ണിന് ഗുണകരമാണ്. ഇലകള്‍ നിറഞ്ഞ പച്ചപ്രതലത്തിലേക്ക് നോക്കി നിൽക്കുന്നതും കണ്ണിന് വളരെ നല്ലതാണ്.

ചിലര്‍ക്ക് കണ്ണിന് വരള്‍ച്ച അനുഭവപ്പെടാം. ഇതിന് പരിഹാരമായി തണുത്ത വെള്ളത്തില്‍ നന്നായി‌ കഴുകുകയോ കുറച്ചു നേരം കണ്ണടച്ചു പിടിക്കുകയോ ചെയ്യണം. കണ്ണിലെ നനവ് ഉന്മേഷം നല്‍കും. മതിയായ ഉറക്കവും വിശ്രമവും കണ്ണിന്‍റെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

Latest