Connect with us

Kerala

ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണും; കോഴ ആരോപണം തള്ളി തോമസ് കെ തോമസ് എംഎല്‍എ

താന്‍ ശരത്ത് പാവാറിനൊപ്പമാണെന്നും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉച്ചക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലേക്ക് ചേക്കേറാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 100 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎല്‍എ. താന്‍ ശരത്ത് പാവാറിനൊപ്പമാണെന്നും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉച്ചക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും അതിന് താനുമായി ബന്ധമില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. കോഴ വാഗ്ദാനം കോവൂര്‍ കുഞ്ഞുമോന്‍ തന്നെ നിഷേധിച്ച കാര്യമാണെന്നും ആരോപങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തോമസ് കെ തോമസ് പറഞ്ഞു

അതേസമയം, കോഴ വാഗ്ദാനം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി ആലപ്പുഴ ജില്ലാ ഘടകം 29ന് നേതൃയോഗം വിളിച്ചിട്ടുണ്ട്.

Latest