ഫേസ്ബുക്കിന്റെ ഫേസ് റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്തലാക്കി
സമൂഹത്തില്‍ നിന്നുയര്‍ന്നു വരുന്ന ആശങ്ക ഉള്‍ക്കൊണ്ടാണ് തീരുമാനം എന്ന് ഫേസ്ബുക്ക് അറിയിച്ചു
കാലിഫോര്‍ണിയ | ഫേസ്ബുക്കിന്റെ ഫേസ് റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്തലാക്കുന്നതായി മാതൃ കമ്പനിയായ മെറ്റ. നിലവില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കുന്ന ഒരു ബില്ല്യണിലേറെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതായും കമ്പനി അറിയിച്ചു. ഇത്രയും ഉപയോക്താക്കള്‍ക്ക് ഇനി ഫേസ് റെക്കഗ്നിഷന്‍ സംവിധാനം ലഭ്യമാവില്ലെന്നും മെറ്റ അറിയിച്ചു.
സമൂഹത്തില്‍ നിന്നുയര്‍ന്നു വരുന്ന ആശങ്ക ഉള്‍ക്കൊണ്ടാണ് തീരുമാനം എന്ന് ഫേസ്ബുക്ക് അറിയിച്ചു. ഭാവിയില്‍ നിര്‍ണ്ണായക സ്വാധീനമാകുമെന്ന് കരുതപ്പെടുന്ന ഈ സംവിധാനം നിര്‍ത്തലാക്കുന്നത് ടെക് ലോകം ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. നിലവില്‍ ഈ സംവിധാനത്തിനായി ശേഖരിക്കുന്ന വിവരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗ രേഖകള്‍ ഇല്ലാത്തതിനാണ് ഈ തീരുമാനമെന്ന് കമ്പനി അറിയിച്ചു.