International
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി
ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി, ഇന്‍സ്റ്റഗ്രാമില്‍ പുതിയ പോസ്റ്റുകള്‍ ലോഡാകുന്നില്ല

ന്യൂഡല്‍ഹി | മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തകരാറിലായി. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇന്‍സ്റ്റഗ്രാമില്‍ പുതിയ പോസ്റ്റുകള്‍ ലോഡാകുന്നുമില്ല.
മെസഞ്ചറും ത്രഡ്‌സും പ്രവര്‍ത്തന രഹിതമായിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തകരാറിലായത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായി മെറ്റ അറിയിച്ചു. അതേ സമയം #facebookdown, #instagramdown എന്നീ ഹാഷ് ടാഗുകള്‍ എക്‌സില്‍ ട്രെന്റിംഗ് ആയി. നിരവധി ട്രോളുകളും പുറത്തുവരുന്നുണ്ട്.
---- facebook comment plugin here -----