Connect with us

Kerala

താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; ജോസഫ് മാഷിന്റെ അവസ്ഥ വരുമെന്ന് എം കെ മുനീറിന് ഭീഷണിക്കത്ത്

ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്

Published

|

Last Updated

കോഴിക്കോട്  | താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്ബുക്ക് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്. സംഭവത്തില്‍ കത്തിന്റെ പകര്‍പ്പ് സഹിതം പരാതി നല്‍കിയെന്നും എംകെ മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേ സമയം പോസ്റ്റ് പിന്‍വലിക്കാന്‍ താന്‍ തയ്യാറല്ലെന്ന് എംകെ മുനീര്‍ വ്യക്തമാക്കി. താലിബാന്‍ വിരുദ്ധ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു

Latest