Connect with us

National

ആർ എസ് എസിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; വ്യാപരി അറസ്റ്റിൽ

പ്രാദേശിക ആർഎസ്എസ് പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്

Published

|

Last Updated

അഹമ്മദാബാദ് | ആർ എസ് എസിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രാജ്കോട്ട് ജില്ലയിലെ ഒരു വ്യാപാര സംഘടനയുടെ പ്രസിഡന്റിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക ആർഎസ്എസ് പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ് രാജ്കോട്ട് ജില്ലയിലെ ഉപ്ലേത പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഉപ്ലേത ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റായ വിനോദ് ഗെരവ്ദയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 295 എ (മതവികാരം വ്രണപ്പെടുത്തൽ), 505 (പൊതു ശല്യം), ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 67 എന്നിവ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

ആർ എസ് എസ് നേതാക്കളെ വിമർശിച്ച് വിനോദ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കേസിനാധാരം. നിർഭയർ യുദ്ധത്തിന് പോയി, ഭീരുക്കൾ സംഘ്പരിവാറിൽ ചേർന്നു എന്നർഥം വരുന്ന പോസ്റ്റാണ് അദ്ദേഷം ഷെയർ ചെയ്തത്.

---- facebook comment plugin here -----

Latest