Connect with us

International

ഫേസ്ബുക്ക് തങ്ങളുടെ പേര് മോഷ്ടിച്ചു; ചിക്കാഗോയിലെ 'മെറ്റ' കമ്പനി കോടതിയിലേക്ക്

മുമ്പ് ഫേസ്ബുക്ക് എന്നറിയപ്പെട്ടിരുന്ന മെറ്റ കമ്പനി ആരോപണത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Published

|

Last Updated

ചിക്കാഗോ| മെറ്റയെന്ന് പേര് മാറ്റിയ ഫേസ്ബുക്ക് തങ്ങളുടെ പേര് മോഷ്ടിച്ചതാണെന്ന ആരോപണവുമായി ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് കമ്പനി കോടതിയിലേക്ക്. മെറ്റയെന്ന തങ്ങളുടെ കമ്പനിയെ പണം കൊടുത്ത് വാങ്ങാനാകാതിരുന്ന ഫേസ്ബുക്ക് തങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് മെറ്റയുടെ സ്ഥാപകന്‍ നാറ്റെ സ്‌കൂലിക് പറഞ്ഞു. ഒക്ടോബര്‍ 28 നാണ് ഫേസ്ബുക്ക് പേര് കൈവശപ്പെടുത്തിയത്. സംഭവത്തില്‍ ഫേസ്ബുക്കിനെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സ്‌കൂലിക് വ്യക്തമാക്കി. മുമ്പ് ഫേസ്ബുക്ക് എന്നറിയപ്പെട്ടിരുന്ന മെറ്റ കമ്പനി ആരോപണത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫേസ്ബുക്ക് കണക്ടില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28നാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം പേരുകള്‍ അങ്ങനെ തന്നെ തുടരുകയാണ്. മാതൃകമ്പനിയുടെ പേര് മാത്രമാണ് മാറ്റിയത്. മെറ്റ എന്നാല്‍ ഒരു ഗ്രീക്ക് വാക്കാണ് ഇംഗ്ലീഷില്‍ ബിയോണ്ട് അഥവാ അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം എന്നര്‍ഥം. ഈ വാക്ക് ഉപയോഗിച്ചത് വഴി കമ്പനി ചെയ്യുന്നതും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യം വ്യക്തമാക്കുകയാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.