Uae
ഷാർജയിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ പട്രോൾ കാറുകൾ
പിടികിട്ടാനുള്ളവരെ കണ്ടെത്താൻ സംവിധാനം

ഷാർജ| ഷാർജ പോലീസ് ലൈവ് ബയോമെട്രിക് ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്ന പട്രോൾ കാറുകൾ പുറത്തിറക്കി. അത്യാധുനിക സ്മാർട്ട് ക്യാമറകൾ ബന്ധിപ്പിച്ച വാഹനങ്ങൾ തത്സമയ ഡാറ്റ വിശകലനവും തിരിച്ചറിയലും ഉൾക്കൊള്ളുന്നതാണ്. അധികാരികളുടെ ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ച ഇവ ക്രിമിനൽ അന്വേഷണങ്ങൾ കാര്യക്ഷമമാക്കും. സ്മാർട്ട് ബോർഡ് പോലീസ് ഓപറേഷൻസ് റൂമിലെ ഒരു സെൻട്രൽ സെർവറുമായാണ് ബന്ധിപ്പിക്കുന്നത്. പോലീസ് വാച്്ലിസ്റ്റുമായി തൽക്ഷണം ക്രോസ്-ചെക്ക് ചെയ്യുകയും പൊരുത്തം കണ്ടെത്തിയാൽ ഉടനടി നടപടിയെടുക്കാൻ അധികാരികളെ അറിയിക്കുകയും ചെയ്യും.
പോലീസ് തിരയുന്ന വ്യക്തിയെ തെരുവുകളിൽ കണ്ടാൽ ഉടൻ അറിയിപ്പുകൾ ലഭിക്കുമെന്ന് ഷാർജ പോലീസിലെ ഇന്നൊവേഷൻ ബ്രാഞ്ച് മേധാവി മേജർ ഡോ. സഈദ് ബിൻ ഹദ പറഞ്ഞു. ഇത് പ്രവർത്തിക്കുന്നത് ഒരു പരീക്ഷണ ഘട്ടത്തിലായിരിക്കും. തുടർന്ന് ഘട്ടം ഘട്ടമായി വ്യാപിപ്പിക്കും.
വാണ്ടഡ് വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ തിരിച്ചറിയൽ, വേഗതയേറിയ കാറുകൾ തിരിച്ചറിയൽ, ഡ്രൈവർമാർ പുകവലിക്കൽ, ഫോണിൽ സംസാരിക്കൽ, ശ്രദ്ധ തിരിക്കുന്നത് തുടങ്ങിയ മറ്റ് നിയമലംഘനങ്ങൾ കണ്ടെത്തൽ എന്നിവ ഉൾപ്പെടെയുള്ള നൂതന കഴിവുകൾ ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നു. ഗതാഗത മാനേജ്‌മെന്റും പൊതു സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് ഷാർജ പോലീസ് വിന്യസിച്ചിരിക്കുന്ന നിരവധി സ്മാർട്ട് സാങ്കേതികവിദ്യകളിൽ ഒന്നാണിത്. വാഹനത്തിൽ ഒരു ആന്റി-തെഫ്റ്റ് സംവിധാനവും ഉണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു സുരക്ഷയും ട്രാഫിക് മോണിറ്ററിംഗും നവീകരിക്കുക എന്നതാണ്. സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും കൃത്രിമ ബുദ്ധിയും വിന്യസിക്കുന്നതിലൂടെ ഷാർജ പോലീസിന് ഇപ്പോൾ തത്സമയം ട്രാഫിക് പാറ്റേണുകൾ വിശകലനം ചെയ്യാൻ കഴിയും. ഡാറ്റാധിഷ്ഠിതമായ ഈ സമീപനം തിരക്ക് നിയന്ത്രിക്കാൻ സഹായിക്കുക മാത്രമല്ല, മികച്ച ഗതാഗത ആസൂത്രണത്തെയും നിയമ നിർവഹണ പ്രവർത്തനങ്ങളെയും പിന്തുണക്കുകയും ചെയ്യുന്നു.
---- facebook comment plugin here -----