Connect with us

Kerala

നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി; കേരളം സുപ്രീം കോടതിയില്‍

പെന്‍ഷനും ക്ഷാമബത്തയും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ല. ശമ്പളം നല്‍കാനുള്ള പണം മാത്രമാണുള്ളത്. ഓവര്‍ ഡ്രാഫ്റ്റിന്റെ സാഹചര്യമാണുള്ളതെന്നും സര്‍ക്കാര്‍.

Published

|

Last Updated

ന്യൂഡല്‍ഹി | കേരളം നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം സുപ്രീം കോടതിയില്‍. പെന്‍ഷനും ക്ഷാമബത്തയും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ല. ശമ്പളം നല്‍കാനുള്ള പണം മാത്രമാണുള്ളത്. ഓവര്‍ ഡ്രാഫ്റ്റിന്റെ സാഹചര്യമാണുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ച നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അടിയന്തരമായി 26,000 കോടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം. ഹരജി നേരത്തെ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവും കേരളവും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും വിഫലമായി.

ഹരജി പിന്‍വലിച്ചാല്‍ 13,600 കോടി ഉടന്‍ അനുവദിക്കാമെന്ന കേന്ദ്ര വാഗ്ദാനം കേരളം തള്ളിയിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബഞ്ചാണ് ഹരജി പരിഗണിക്കുക.

 

 

 

 

 

 

 

Latest