Connect with us

fact check

FACT CHECK: ജനറല്‍ റാവത്ത് മരിച്ച കോപ്ടര്‍ അപകടത്തിന്റെ ഉപഗ്രഹ ചിത്രങ്ങളോ ഇത്?

സത്യാവസ്ഥയറിയാം:

Published

|

Last Updated

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം : ഊട്ടി കുനൂരിലെ ഹെലികോപ്ടര്‍ അപകടത്തിന്റെ ഉപഗ്രഹ വീഡിയോ ആണിത്. വാലറ്റത്തെ പങ്ക പൊട്ടി കോപ്ടര്‍ നേരെ തലതിരിഞ്ഞ് രണ്ട് സെക്കന്‍ഡിനുള്ളില്‍ തകരുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ദൃശ്യമാണിത്. (സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തില്‍ നിന്ന്).

വസ്തുത : തമിഴ് വാര്‍ത്താ ചാനലായ ന്യൂസ്7 നിര്‍മിച്ച ആനിമേഷന്‍ വീഡിയോ ആണ് ഉപഗ്രഹ ദൃശ്യങ്ങള്‍ എന്ന നിലയില്‍ പ്രചരിക്കുന്നത്. ഹെലികോപ്ടര്‍ അപകടം ഭാവനയില്‍ പുനര്‍സൃഷ്ടിച്ചതായിരുന്നു അത്. പ്രചരിക്കുന്ന വീഡിയോയില്‍ ‘ന്യൂസ്7 തമിള്‍’ എന്ന ലോഗോ വ്യക്തമായി കാണാം. യുട്യൂബിലും ഡിസംബര്‍ എട്ടിന് ഈ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.

Latest