Connect with us

factcheck

FACT CHECK: മധ്യപ്രദേശില്‍ സന്യാസിയെ ആക്രമിച്ചത് വര്‍ഗീയവത്കരിക്കുന്നതിലെ സത്യാവസ്ഥ

സന്യാസിയെ ആക്രമിക്കുന്നതും മുടിമുറിക്കുന്നതും മുസ്ലിം യുവാവല്ല, മറിച്ച് പ്രവീണ്‍ ഗൗര്‍ എന്നയാളാണ്.

Published

|

Last Updated

ധ്യപ്രദേശില്‍ ഒരു ചെറുപ്പക്കാരന്‍ സന്യാസിയെ കൈയേറ്റം ചെയ്യുന്നതും ബലം പ്രയോഗിച്ച് നീണ്ട മുടി മുറിക്കുന്നതും ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ സംഭവം വര്‍ഗീയവത്കരിക്കുകയാണ് ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. മുസ്ലിമാണ് ഈ യുവാവെന്നാണ് പ്രചാരണം. ഇതിലെ സത്യാവസ്ഥ മനസ്സിലാക്കാം:

പ്രചാരണം : ഖന്ദ്‌വയില്‍ ജനമധ്യത്തില്‍ വെച്ച് അഘോരി സന്യാസിയുടെ മുടിയും താടിയും ഒരു മുസ്ലിം യുവാവ് മുറിച്ചിരിക്കുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നത് വരെ പോസ്റ്റ് ഷെയര്‍ ചെയ്യുക. കര്‍ശനമായ ഹിന്ദു നിയമം ഉപയോഗിച്ച് ഇയാളെ ശിക്ഷിക്കണം (സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തില്‍ നിന്ന്).

വസ്തുത : മധ്യപ്രദേശിലെ ഖല്‍വയിലെ പടാജന്‍ ഗ്രാമത്തില്‍ മെയ് 22നാണ് ഈ സംഭവം നടന്നത്. എന്നാല്‍, സന്യാസിയെ ആക്രമിക്കുന്നതും മുടിമുറിക്കുന്നതും മുസ്ലിം യുവാവല്ല, മറിച്ച് പ്രവീണ്‍ ഗൗര്‍ എന്നയാളാണ്. പ്രദേശത്തെ ഹോട്ടല്‍ ഉടമയുടെ മകനായ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെയ് 25ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ യുട്യൂബ് ചാനലില്‍ ഇതുസംബന്ധിച്ച വീഡിയോ റിപ്പോര്‍ട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്‍ ഡി ടി വി റിപ്പോര്‍ട്ട് പ്രകാരം ഈ സന്യാസി മാര്‍ക്കറ്റില്‍ സ്ഥിരമായി ഭിക്ഷാടനം നടത്തിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് പ്രവീണ്‍ ഗൗര്‍ സന്യാസിയെ അടിച്ചതും മുടിയും താടിയും വെട്ടിയതും. അതേസമയം, ഗൗറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സന്യാസിയെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ഖല്‍വ എസ് ഐ പറഞ്ഞു.

Latest