Connect with us

fact check

FACT CHECK: പശുഗുണ്ടകള്‍ കത്തിച്ചുകൊന്ന മുസ്ലിം യുവാക്കളുടെ കുടുംബത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി നേരിട്ടുകണ്ടില്ലേ?

ഇതിന്റെ വസ്തുത മനസ്സിലാക്കാം:

Published

|

Last Updated

രിയാനയില്‍ വെച്ച് പശുഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി കത്തിച്ചുകൊന്ന രാജസ്ഥാന്‍ സ്വദേശികളായ മുസ്ലിം യുവാക്കളുടെ കുടുംബത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേരിട്ടുകണ്ടില്ലെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്. ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം) നേതാവ് അസദുദ്ദീന്‍ ഉവൈസി ഇക്കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പരിഹസിച്ചിരുന്നു. ഇതിന്റെ വസ്തുത മനസ്സിലാക്കാം:

പ്രചാരണം : കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഹരിയാനയില്‍ പശുഗുണ്ടകള്‍ കത്തിച്ചുകൊന്ന ജുനൈദിന്റെയും നാസിറിന്റെയും കുടുംബത്തെ ഇതുവരെ കണ്ടിട്ടില്ല. ബ്ലാങ്ക് ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത്, ജുനൈദിന്റെയും നാസിറിന്റെ കുടുംബങ്ങളെയും ഗെഹ്ലോട്ട് സന്ദര്‍ശിക്കുന്നതിന്റെ എക്‌സ്‌ക്ലൂസീവ് ഫോട്ടോ എന്നാണ് അതിന്റെ അടിക്കുറിപ്പായി ഉവൈസി നല്‍കിയത്. പിന്നീട് പലരും സമാന പോസ്റ്റ് ഏറ്റുപിടിച്ചു.

വസ്തുത : സംഭവം നടന്ന് പിറ്റേന്ന് തന്നെ ജുനൈദിന്റെയും നാസിറിന്റെയും ബന്ധുക്കള്‍ അശോക് ഗെഹ്ലോട്ടിനെ കണ്ടിരുന്നു. സംസ്ഥാന മന്ത്രി സാഹിദ ഖാനോടൊപ്പം ഫെബ്രുവരി 19നാണ് ഗെഹ്ലോട്ടിനെ കണ്ടത്. ഫെബ്രുവരി 18നായിരുന്നു ജുനൈദിനെയും നാസിറിനെയും പശുഗുണ്ടകള്‍ കത്തിച്ചുകൊന്നത്. കൊലപാതകങ്ങളില്‍ സി ബി ഐ അന്വേഷണം നടത്തണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബന്ധുക്കളെ കാണുന്ന ഫോട്ടോ ഗെഹ്ലോട്ട് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. മന്ത്രി സാഹിദ ഖാന്‍ ആണ് ബന്ധുക്കളെ ഗെഹ്ലോട്ടിന്റെ അടുക്കലെത്തിച്ചത്. അതിനാല്‍, പശുഗുണ്ടകള്‍ മൃഗീയമായി കൊന്ന മുസ്ലിം യുവാക്കളുടെ ബന്ധുക്കളെ ഗെഹ്ലോട്ട് കണ്ടില്ലെന്ന പ്രചാരണം രാഷ്ട്രീയപ്രേരിതമാണെന്ന് മനസ്സിലാക്കാം.