fact check
FACT CHECK: ഇന്ത്യയില്‍ വീണ്ടും ഇലക്ട്രിക് വാഹനം പൊട്ടിത്തെറിച്ചോ?
ഈ പ്രചാരണത്തില്‍ രണ്ട് കള്ളങ്ങളാണുള്ളത്.
ഇന്ത്യയില്‍ ചാര്‍ജിംഗിനിടെ ഇലക്ട്രിക് വാഹനം പൊട്ടിത്തെറിച്ചുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്. കാര്‍ പൊട്ടിത്തെറിക്കുന്ന ഭീതിദ വീഡിയോയും ഇതിന്റെ കൂടെ പ്രചരിക്കുന്നു. ഇതിന്റെ വസ്തുത പരിശോധിക്കാം:
പ്രചാരണം : ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുത കാര്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യം. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ അങ്ങിങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാങ്കേതികവിദ്യ പൂര്‍ണമായും വാണിജ്യ വിജയമാകാന്‍ കുറച്ച് സമയം കൂടി വേണമെന്ന് കാണിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ (സോഷ്യല്‍ മീഡിയയിലെ പ്രചാരണം).
വസ്തുത : ഈ പ്രചാരണത്തില്‍ രണ്ട് കള്ളങ്ങളാണുള്ളത്. ഇത് ഇന്ത്യയിലാണെന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത്, പൊട്ടിത്തെറിച്ചത് വൈദ്യുത വാഹനം ആണെന്നതും. യഥാര്‍ഥത്തില്‍ ഉസ്ബക്കിസ്ഥാനില്‍ നടന്ന സംഭവമാണിത്. തുര്‍ക്കിഷ് മാധ്യമമായ എ ഹാബെര്‍ മാര്‍ച്ച് ഒന്നിന് ഈ വീഡിയോ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു. ഉസ്ബക്കിസ്ഥാനിലെ സമര്‍ഖന്ദില്‍ നെക്‌സിയ-3 കാര്‍ എന്ന ഷോറൂമില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണിത്. സംഭവത്തില്‍ 43കാരന്‍ മരിച്ചിരുന്നു. ഫെബ്രുവരി 25ന് ഉസ്ബക്ക് മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബേദില്‍ സ്ട്രീറ്റ് പ്രദേശത്ത് കാറില്‍ സി എന്‍ ജി നിറക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഷെവര്‍ലെ കമ്പനിയുടെ മോഡലാണ് പൊട്ടിത്തെറിച്ചത്. ചുരുക്കത്തില്‍, വൈദ്യുത വാഹനം ചാര്‍ജ് ചെയ്യുമ്പോഴല്ല പൊട്ടിത്തെറിയുണ്ടായത്, സി എന്‍ ജി നിറക്കുമ്പോഴാണ്. ഇന്ത്യയിലുമല്ല സംഭവം.
LPG tankı bomba gibi patladı!
📍Özbekistan’da bir otomobil LPG tankı dolum sırasında patladı. Havaya uçan parçanın isabet etmesi sonucu bir çalışan hayatını kaybetti. pic.twitter.com/ba5yTjdlJl
— A Haber (@ahaber) March 1, 2023