Connect with us

fact check

FACT CHECK: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ പരിപാടി ആരംഭിക്കുന്നത് ഖുര്‍ആന്‍ പാരായണം ചെയ്‌തോ?

സത്യാവസ്ഥ മനസ്സിലാക്കാം:

Published

|

Last Updated

ഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക പരിപാടി ആരംഭിച്ചത് ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്തുകൊണ്ടാണെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ലോക്‌സഭാംഗവും എന്‍ സി പി നേതാവുമായ സുപ്രിയാ സുലെയും മറ്റൊരു മന്ത്രിയും ഖുര്‍ആന്‍ പാരായണത്തിനിടെ മുസ്ലിംകളെ പോലെ കൈകള്‍ ഉയര്‍ത്തിവെച്ചതായും പ്രചരിപ്പിക്കുന്നുണ്ട്. ഇതിലെ സത്യാവസ്ഥ മനസ്സിലാക്കാം:

പ്രചാരണം : ശിവസേനയുടെ ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഇത്തവണത്തെ മറാഠി സാഹിത്യ സമ്മേളനത്തില്‍ പുതിയ രീതി നടപ്പാക്കിയിരിക്കുകയാണ്. നേരത്തേ സരസ്വതി ദേവിക്കുള്ള ഹിന്ദു പ്രാര്‍ഥനയോടെയാണ് സമ്മേളനം തുടങ്ങിയിരുന്നതെങ്കില്‍ ഇപ്പോഴത് ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്താണ്. (സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം).

 

വസ്തുത : മുംബൈയില്‍ നടന്ന മുസ്ലിം നിക്കാഹില്‍ സുപ്രിയ സുലെ പങ്കെടുക്കുന്ന ചിത്രമാണ് സംസ്ഥാന സര്‍ക്കാറിന്റെ മറാഠി സാഹിത്യ സമ്മേളനമായി പ്രചരിപ്പിക്കുന്നത്. നിക്കാഹ് വേളയിലെ പ്രാര്‍ഥനക്ക് വേണ്ടിയാണ് സദസ്സിലെ എല്ലാവരും കൈയുയര്‍ത്തിയപ്പോള്‍ അതുപോലെ സുപ്രിയയും ചെയ്തത്. സുപ്രിയക്ക് സമീപം ഇരുന്നത് സംസ്ഥാന മന്ത്രി ജിതേന്ദ്ര ഔഹദ് ആയിരുന്നു. ഇദ്ദേഹവും കൈയുയര്‍ത്തിയിരുന്നു. സമീര്‍ ശമീം ഖാന്‍ എന്നയാളുടെ വിവാഹത്തിനാണ് പങ്കെടുത്തതെന്ന് സൂചിപ്പിക്കുന്ന ഫോട്ടോ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരുന്നു.

ചുരുക്കത്തില്‍, തീര്‍ത്തും സ്വകാര്യ പരിപാടിയായ നിക്കാഹില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് വര്‍ഗീയ നിറം ചാര്‍ത്തി വിദ്വേഷ പ്രചാരണത്തിന് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.

Latest