Connect with us

fact check

FACT CHECK: പെണ്‍കുട്ടിയോട് സംസാരിച്ച യുവാവിനെ ആളുകള്‍ പിടിച്ചുവെച്ച് ചോദ്യം ചെയ്യുന്നത് ലൗ ജിഹാദ് സംഭവമോ?

സത്യാവസ്ഥ മനസ്സിലാക്കാം:

Published

|

Last Updated

സ്‌കൂള്‍ യൂനിഫോമിലുള്ള പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ പിടികൂടി ചോദ്യം ചെയ്യുന്നത് ലൗ ജിഹാദ് സംഭവമാണെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. 5.13 മിനുട്ട് വരുന്ന വീഡിയോ ചൂണ്ടിക്കാട്ടിയാണ് ഈ പ്രചാരണം. സത്യാവസ്ഥ മനസ്സിലാക്കാം:

പ്രചാരണം : ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം യുവാക്കള്‍ കൗമാരക്കാരായ ഹിന്ദു പെണ്‍കുട്ടികളെ എങ്ങനെയാണ് കെണിയില്‍ പെടുത്തുന്നതെന്ന് കാണൂ. പെണ്‍കുട്ടിയുമായി സംസാരിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിനെ ഒരു സംഘം തടഞ്ഞുവെക്കുന്നതും വസ്ത്രത്തില്‍ കുത്തിപ്പിടിക്കുന്നതും തര്‍ക്കത്തിലേര്‍പ്പെടുന്നതുമെല്ലാം വീഡിയോയിലുണ്ട്. മാതാപിതാക്കള്‍ ശ്രദ്ധിക്കുകയെന്ന അടിക്കുറിപ്പാണ് ഇതിന് നല്‍കിയത്. https://www.facebook.com/100001337747208/videos/934158947204071/

വസ്തുത : ബോധവത്കരണം എന്ന നിലക്ക് ദീപിക ഷാ എന്ന ഫേസ്ബുക്ക് ഉപയോക്താവ് അപ്ലോഡ് ചെയ്ത വീഡിയോയാണിത്. തിരക്കഥ പ്രകാരമാണ് വീഡിയോ തയ്യാറാക്കിയത്. അതായത്, യഥാര്‍ഥ സംഭവമല്ല. 2021 നവംബര്‍ 27നാണ് ദീപിക ഷാ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിലെ കഥാപാത്രങ്ങള്‍ യഥാര്‍ഥമല്ലെന്ന് വീഡിയോക്കൊപ്പമുണ്ട്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ ഇവര്‍ അപ്ലോഡ് ചെയ്യാറുണ്ട്.

Latest