fact check
FACT CHECK: മോദി ഇന്ത്യയെ ലോകത്തെ വന്‍ശക്തിയാക്കും; ഇത് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റര്‍ പറഞ്ഞതോ?
ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം:
ആഗോള പ്രശസ്ത അമേരിക്കന്‍ മാധ്യമ സ്ഥാപനം ന്യൂയോര്‍ക്ക് ടൈംസിൻ്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചുവെന്ന ഒരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എഡിറ്റര്‍ ഇന്‍ ചീഫ് ജോസഫ് ഹോപ് മോദിയെ പ്രകീര്‍ത്തിച്ചുവെന്നാണ് പോസ്റ്റ്. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം:
പ്രചാരണം : ഇന്ത്യയുടെ ഭാവി ഇന്ന് നിര്‍ണായക വഴിത്തിരിവിലാണ്. ഇന്ത്യയെ മികച്ച രാജ്യമാക്കുകയാണ് മോദിയുടെ ലക്ഷ്യം. അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നാല്‍, ഭാവിയില്‍ ലോകത്തെ വന്‍ശക്തിയായി ഇന്ത്യ മാറും. അമേരിക്ക, യു കെ, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ പോലും അമ്പരിപ്പിക്കുന്ന വളര്‍ച്ചയാണുണ്ടാകുക. (സാമൂഹിക മാധ്യമ പ്രചാരണത്തില്‍ നിന്ന്).
വസ്തുത : ജോസഫ് ഹോപ് എന്ന എഡിറ്റര്‍ പോയിട്ട് അങ്ങനെയൊരു ജീവനക്കാരന്‍ പോലും ന്യൂയോര്‍ക്ക് ടൈംസിനില്ല. പ്രചരിക്കുന്ന പോസ്റ്റ് വ്യാജമായി നിര്‍മിച്ചതാണെന്നും സത്യവിരുദ്ധമാണെന്നും ന്യൂയോര്‍ക്ക് ടൈംസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ നിക്കോളെ ടെയ്‌ലര്‍ അറിയിച്ചു. ഡീന്‍ ബക്വെറ്റ് ആണ് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റര്‍. തങ്ങളുടെ വാര്‍ത്താമുറി സ്വതന്ത്രമാണെന്നും ഇന്ത്യയെ സംബന്ധിച്ച യഥാര്‍ഥ റിപ്പോര്‍ട്ടുകള്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഇന്ത്യ എന്ന വിഭാഗത്തില്‍ കാണാമെന്നും അദ്ദേഹം അറിയിച്ചു. ചുരുക്കത്തിൽ, സംഘ്പരിവാര കേന്ദ്രങ്ങളുടെ പതിവ് സാമൂഹിക മാധ്യമ പ്രചാരണങ്ങളുടെ ഭാഗമാണ് ഇതെന്ന് മനസ്സിലാകുന്നു.