fact check
FACT CHECK: ഇറാനില്‍ ഇന്തോനേഷ്യന്‍ വിമാനം മൂക്കുകുത്തി വീണിട്ടും യാത്രക്കാര്‍ രക്ഷപ്പെട്ടുവോ?
ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം:

ഇന്തോനേഷ്യന്‍ വിമാനക്കമ്പനിയായ ഗരുഡ ഇന്തോനേഷ്യയുടെ യാത്രാവിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മൂക്കുകുത്തി വീണെങ്കിലും യാത്രക്കാര്‍ രക്ഷപ്പെട്ടുവെന്ന പ്രചാരണം വാട്ട്‌സാപ്പിലും മറ്റും തകൃതിയാണ്. യാത്രക്കാര്‍ ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെട്ടവരായിരുന്നെന്നും ഇതിനാലാണ് വിമാനം തകരാതെ യാത്രക്കാര്‍ക്ക് അപായം സംഭവിക്കാതിരുന്നത് എന്നുമാണ് പ്രചാരണം. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം:
പ്രചാരണം : ഇന്തോനേഷ്യന്‍ ഹാജിമാര്‍ സഞ്ചരിച്ച വിമാനം ഇറാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനിടെ മൂക്കുകുത്തി വീഴുന്നു. എന്നാല്‍, ഹാജിമാരായതിനാല്‍ വലിയ അപായം സംഭവിക്കാതെ എല്ലാവരും രക്ഷപ്പെട്ടു. (02.51 മിനുട്ട് വരുന്ന വീഡിയോടൊപ്പം പ്രചരിക്കുന്ന 16 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ നിന്ന്. വാട്ട്‌സാപ്പിലാണ് പ്രചാരണം).
വസ്തുത : പൈലറ്റ് ട്രെയിനിംഗിനുള്ള ഫ്ലൈറ്റ് സിമുലേഷന്‍ ആണിത്. യഥാര്‍ഥ സംഭവത്തിന്റെ വീഡിയോ അല്ല. പരിശീലനത്തിന് വേണ്ടി കൃത്രിമമായി നിര്‍മിച്ചതാണ്. 2020 മെയ് രണ്ടിന് ബോപ്ബിബുന്‍ എന്ന യുട്യൂബ് ഉപയോക്താവാണ് ഈ വീഡിയോ ആദ്യം അപ്ലോഡ് ചെയ്തത്. 2021 സെപ്തംബറിലും ഈ വര്‍ഷം ജനുവരിയിലെല്ലാം വ്യത്യസ്ത അടിക്കുറിപ്പുകളില്‍ സമാന വീഡിയോ പ്രചരിച്ചിട്ടുണ്ട്. ഹാജിമാരുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിന് ഉപയോഗിച്ചത് ഈ വീഡിയോടൊപ്പം മറ്റൊന്ന് കൂടി കൂട്ടിച്ചേര്‍ത്തതാണ്.