Connect with us

National

ഫാക്ട് ചെക്ക് യൂണിറ്റ്: കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി

ഇത് ആര്‍ട്ടിക്കിള്‍ 14, 19 എന്നിവയുടെ ലംഘനമാണെന്ന് ബോംബെ ഹൈക്കോടതി. യൂണിറ്റ് രൂപവത്കരിക്കാന്‍ 2023ലെ ഐ ടി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി കോടതി റദ്ദാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | ഫാക്ട് ചെക്ക് യൂണിറ്റ് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഇത് ആര്‍ട്ടിക്കിള്‍ 14, 19 എന്നിവയുടെ ലംഘനമാണെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. യൂണിറ്റ് രൂപവത്കരിക്കാന്‍ 2023ലെ ഐ ടി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി കോടതി റദ്ദാക്കി. ജസ്റ്റിസ് അതുല്‍ എസ് ചന്ദ്രുക്കറിന്റേതാണ് വിധി.

സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനാണ് കേന്ദ്രം ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത്. കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാപരിശോധനയ്ക്കായിരുന്നു ഇത്. ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

ഐ ടി ചട്ടങ്ങളുടെ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ ബോംബെ ഹൈക്കോടതിയിലെ ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാരായ ജി എസ് പട്ടേല്‍, നീല ഗോഖലെ എന്നിവര്‍ വ്യത്യസ്ത വിധിയാണ് പുറപ്പെടുവിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ജസ്റ്റിസ് അതുല്‍ എസ് ചന്ദ്രുക്കറിനെ കേസിലെ ടൈ ബ്രേക്കര്‍ ജഡ്ജിയായി നിയമിക്കുകയായിരുന്നു.