Connect with us

factcheck

FACTCHECK: 'കശ്മീര്‍ പണ്ഡിറ്റ് വംശഹത്യ' അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവോ?

ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം :

Published

|

Last Updated

‘കശ്മീര്‍ പണ്ഡിറ്റ് വംശഹത്യ’ അമേരിക്കയിലെ പ്രവിശ്യാ സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് ദി കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രി അവകാശപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ റോഡ് ദ്വീപ് പ്രവിശ്യയാണ് അംഗീകരിച്ചതെന്നാണ് അഗ്നിഹോത്രിയുടെ അവകാശവാദം. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം :

പ്രചാരണം : ലിബറല്‍ പ്രവിശ്യയായ റോഡ് ദ്വീപിലെ ഭരണകൂടം കശ്മീര്‍ പണ്ഡിറ്റ് വംശഹത്യയെ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. അതിനുള്ള ഈ അംഗീകാരപത്രം വായിച്ച് ആരാണ് ഇരയെന്നും ആരെയാണ് ശിക്ഷിക്കേണ്ടെന്നും തീരുമാനിക്കുക. ഇതാണ് പുതിയ ഇന്ത്യ (മാര്‍ച്ച് 14ന് അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്).

വസ്തുത : റോഡ് ദ്വീപ് നല്‍കിയ അംഗീകാര പത്രം യഥാര്‍ഥത്തില്‍ 2021 ഡിസംബര്‍ ഒമ്പതിന് സിനിമ പ്രദര്‍ശിപ്പിച്ചതിനുള്ളതാണ്. റോഡ് ഐലന്‍ഡ് കോളജിലാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ഈ അംഗീകാരം റോഡ് പ്രവിശ്യാ സര്‍ക്കാറിന്റെയോ പ്രതിനിധി സഭയുടെതോ അല്ല. അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ റാഖിബ് ഹമീദ് നായ്ക് ആണ് ഇക്കാര്യം അന്വേഷിച്ച് ട്വീറ്റ് ചെയ്തത്. റോഡ് പ്രതിനിധി സഭാംഗം ബ്രയാന്‍ കെന്നഡിയെ ഉദ്ധരിച്ചാണ് നായ്ക് ഇക്കാര്യം പറയുന്നത്. ഇത്തരമൊരു അംഗീകാരപത്രത്തെ സംബന്ധിച്ച് പ്രതിനിധി സഭ അറിയുകപോലുമില്ലെന്ന് സ്പീക്കര്‍ കെ ജോസഫ് ഷെകാര്‍ഷിയുടെ പ്രൈവറ്റ് സ്റ്റാഫ് പറയുന്നു.

Latest