Connect with us

National

ഗുജറാത്തിലെ ഫാക്ടറിയില്‍ സ്ഫോടനം: രണ്ട് മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്.

Published

|

Last Updated

ഗാന്ധിനഗര്‍| ഗുജറാത്തില്‍ പുതുതായി നിര്‍മ്മിച്ച ഫാക്ടറിയില്‍ വന്‍ സ്ഫോടനം. ഗുജറാത്തിലെ താപി ജില്ലയിലാണ് സംഭവം. സ്‌ഫോടനത്തെതുടര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്.

വിര്‍പോര്‍ ഗ്രാമത്തില്‍ പുതുതായി നിര്‍മ്മിച്ച ഫ്രൂട്ട് ജ്യൂസ് ഫാക്ടറിയിലാണ് സംഭവം. 4.30 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയില്‍ യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനിടെ ഒരു ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ തീവ്രതയില്‍ യന്ത്രഭാഗം മീറ്ററുകളോളം തെറിച്ച് റോഡിന് കുറുകെയുള്ള കൃഷിയിടത്തില്‍ പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അഞ്ച് തൊഴിലാളികളാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി.

 

 

Latest