Connect with us

International

വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു; 30 ഉദ്യോഗസ്ഥരെ ഒരേസമയം തൂക്കിക്കൊന്ന് കിം ജോങ് ഉൻ

ഉത്തരകൊറിയയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇതുവരെ ആയിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Published

|

Last Updated

പ്യോങ്‌യാങ് | ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉനിന്റെ കൊടും ക്രൂരത വീണ്ടും. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് 30 ഉദ്യോഗസ്ഥരെ ഒരേസമയം തൂക്കിലേറ്റി. കഴിഞ്ഞ മാസമാണ് ഏകാധിപതിയുടെ ഉത്തരവനുസരിച്ച് കൂട്ട വധശിക്ഷ നടപ്പാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണങ്ങൾ തടയുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കിരാത നടപടി. ഉത്തരകൊറിയയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇതുവരെ ആയിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 4000-ത്തിലധികം വീടുകൾ നശിച്ചു. പ്രളയത്തെ തുടർന്ന് 15,000-ത്തിലധികം പേർ ഭവനരഹിതരായി.

ചാങ്‌ഗാങ് പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം നാശം വിതച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ചങ്ങാങ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങൾ നശിച്ചു. കിം ജോങ് ഉൻ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഈ സമയത്ത് വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കണ്ട് അദ്ദേഹം രോഷാകുലനായി. തുടർന്ന് വെള്ളപ്പൊക്കത്തിൽ അശ്രദ്ധ കാണിച്ചതിന് 30 ഉദ്യോഗസ്ഥരെ വധശിക്ഷക്ക് വിധിക്കാൻ കിം ജോങ് ഉൻ ഉത്തരവിടുകയായിരുന്നു.

എന്നാൽ, വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം കൂടുതലാണെന്ന റിപ്പോർട്ടുകൾ ഉത്തരകൊറിയൻ ഏകാധിപതി തള്ളിക്കളഞ്ഞു. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം വർധിച്ചെന്നത് കിംവദന്തിയാണെന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചത്. ഉത്തരകൊറിയയുടെ അന്താരാഷ്‌ട്ര പ്രശസ്തി തകർക്കാനാണ് ദക്ഷിണ കൊറിയ ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Latest