Connect with us

International

ഇന്ത്യയെ തകര്‍ത്തു; അണ്ടര്‍ 19 ലോക കിരീടം ഓസീസിന്

. 79 റണ്‍സിനായിരുന്നു ഓസിസിന്റെ വിജയം

Published

|

Last Updated

ബെനോനി |  അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ 254 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓസ്‌ട്രേലിയയോട് തോല്‍വി. 79 റണ്‍സിനായിരുന്നു ഓസിസിന്റെ വിജയം. ഇന്ത്യ നേടിയത്. 174 റണ്‍സ് മാത്രം.അര്‍ഷിന്‍ കുല്‍ക്കര്‍ണി (മൂന്ന്), മുഷീര്‍ ഖാന്‍ (22), ഉദയ് സഹറാന്‍ (എട്ട്), സച്ചിന്‍ ദാസ് (ഒന്‍പത്), പ്രിയന്‍ഷു (ഒന്‍പത്), ആരവെല്ലി അവനിഷ് (പൂജ്യം) ആദര്‍ശ് സിങ് (47), രാജ് ലിംബാനി (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍.

ഓപ്പണര്‍ ആദര്‍ശ് സിങ് മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കഴാച് വെച്ചത്. തകര്‍പ്പന്‍ ഫോമിലുള്ള മുഷീര്‍ ഖാനും ഫൈനലില്‍ കാലിടറി. മഹ്ലി ബേര്‍ഡ്മാന്റെ പന്തു നേരിടാനാകാതെ മുഷീര്‍ മടങ്ങി. ഉദയ് സഹറാനും സച്ചിന്‍ ദാസും പുറത്തായതോടെ കടുത്ത സമ്മര്‍ദത്തിലായി പ്രിയന്‍ഷു മൊലിയ ഒന്‍പതു റണ്‍സെടുത്തു. സ്‌കോര്‍ 91 ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരവെല്ലി അവനിഷ് പൂജ്യത്തിനു പുറത്തായി.

ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം ആദ്യം ബാറ്റ് ചെയ്ത് 250നു മുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്നത്.55 റണ്‍സെടുത്ത ഹര്‍ജാസ് സിങാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

Latest