Connect with us

Kerala

കര്‍ണാടകയിലെ പരാജയം; ജെഡിഎസുമായുള്ള ലയനത്തില്‍ നിന്നും എല്‍ജെഡി പിന്‍മാറി

ലയനം വേണ്ടെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടേയും അഭിപ്രായം

Published

|

Last Updated

കോഴിക്കോട് |  ജെഡിഎസുമായി ലയനം വേണ്ടെന്ന് എല്‍ജെഡിയില്‍ ധാരണ. കോഴിക്കോട് ചേര്‍ന്ന എല്‍ജെഡി സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജെഡിഎസിനേറ്റ കനത്ത തിരിച്ചടിയാണ് എല്‍ ജെ ഡിയെ ഇത്തരമൊരു തീരുമാനത്തിലെത്തിക്കാന്‍ കാരണം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് 19 സീറ്റുകള്‍ മാത്രമെ നേടാനായുള്ളു. ഇതാണ് ഇപ്പോള്‍ ലയനത്തില്‍ നിന്ന് എല്‍ജെഡി പിന്തിരിയാന്‍ കാരണം.

14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പഴയ ജെഡിഎസാകാനുളള നീക്കമാണ് എല്‍ജെഡി വേണ്ടെന്ന് വെക്കുന്നത്.ലയനം വേണ്ടെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടേയും അഭിപ്രായം.അതേ സമയം എല്‍ ജെ ഡി ആര്‍ജെഡിക്കൊപ്പം നില്‍ക്കുമെന്നാണ് സൂചന. ഈ മാസം 28ന് കോഴിക്കോട്ടെത്തുന്ന തേജസ്വി യാദവ് അടക്കമുളള നേതാക്കളുമായി എല്‍ജെഡി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ വര്‍ഷം ലയന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഇരു പാര്‍ട്ടികളും ഈ ജനുവരിയില്‍ ഒന്നാകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇത് അനുസരിച്ച് 7 വീതം ജില്ലകളിലെ ഭാരവാഹിത്വം പങ്കിട്ടെടുക്കാനും ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ തീരുമാനമെടുക്കാനും ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ നിരവധി തവണ യോഗം ചേര്‍ന്നിട്ടും ലയന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല.

 

Latest