Connect with us

pc george hate case

ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് സൗകര്യമില്ലാത്തതിനാല്‍: പി സി ജോര്‍ജ്

'പള്ളിയില്‍ പോകുന്ന തന്നെ ഞായറാഴ്ച ചോദ്യം ചെയ്യാന്‍ വിളിക്കാന്‍ പോലീസിന് ബോധമില്ലേ'?

Published

|

Last Updated

കോട്ടയം |  വിദ്വേഷ പ്രസംഗത്തില്‍ഡ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് സൗകര്യമില്ലാത്തതിനാലെന്ന് പി സി ജോര്‍ജ്. ജയിലിനകത്ത് കിടന്നപ്പോള്‍ പോലീസിന് ചോദ്യം ചെയ്യാമായിരുന്നില്ലേ. താന്‍ ക്രൈസ്തവനാണ്. പള്ളിയില്‍ പോകുന്നവനാണ്. ലോകം മുഴുവനും ഞായറാഴ്ച അവധിയാണ്. ഞായറാഴ്ച തന്നെ വിളിക്കരുതെന്ന് പോലീസിന് ബോധമില്ലേയെന്നും പി സി ജോര്‍ജ് ചോദിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് ചോദ്യം ചെയ്യാനായി തനിക്ക് നോട്ടീസ് നല്‍കിയത് നിയമം പാലിച്ചല്ല. 24 മണിക്കൂര്‍ മുമ്പ് നോട്ടീസ് നല്‍കണമെന്ന സാമാന്യ മര്യാദ പാലിച്ചില്ല. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരംവരെ ഒരു ദിവസംകൊണ്ട് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടിനാലാണ്. ഒരു പാര്‍ട്ടിയുടെ ചെയര്‍മാന്‍ എന്നതിനാല്‍ തനിക്ക ്തൃക്കാക്കരയില്‍ പ്രചാരണത്തിന് പോകേണ്ടിയിരുന്നു. പോലീസ് വിളിക്കുമ്പോള്‍ ഇനി ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയോട് തനിക്ക് എന്നും നന്ദിയുണ്ടാകും. പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ചവരാണ് ബി ജെ പിക്കാര്‍. അവരോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കും. മുന്നണികാര്യത്തിലൊക്കെ തീരുമാനം പിന്നീട്. പിണറായി വിജയന്‍ രാജ്യവിരുദ്ധ കക്ഷികളെ ഒരുമിപ്പിച്ച് ഒരു ഗൂഢാലോചന നടത്തിയ തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

പി സി ജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ മാര്‍ മിലിത്തിയോസിനും അദ്ദേഹം മറുപടി നല്‍കി. ബിഷപ്പ് പറയുന്നത് സഭയുടെ അഭിപ്രായമല്ല. വ്യക്തിപരമാണ്. അദ്ദേഹം ഒരു ഇടതുപക്ഷ അനുഭാവിയാണ്. അദ്ദേഹത്തിന്റെ അഭിപ്രായം സഭയുടേതല്ലെന്ന് സഭാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഒരു പിതാക്കന്‍മേരയും ഞാന്‍ നികൃഷ്ട ജീവിയെന്ന് പറഞ്ഞിട്ടില്ലെന്ന് ബിഷപ്പ് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

Latest