Connect with us

Kerala

കലോത്സവ അപ്പീല്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ച; ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കെതിരെ നടപടിക്ക് ലോകായുക്ത ശിപാര്‍ശ

. 2022 ലെ സബ് ജില്ലാതല സ്‌കൂള്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ എസ് സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കാനാണ് ശിപാര്‍ശ.

Published

|

Last Updated

തിരുവനന്തപുരം |  സ്‌കൂള്‍ കലോത്സവ അപ്പീല്‍ തീര്‍പ്പാക്കുന്നതില്‍ മാനുവലിന് വിരുദ്ധമായ നടപടി സ്വീകരിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് ശിപാര്‍ശയുമായി ലോകായുക്ത. 2022 ലെ സബ് ജില്ലാതല സ്‌കൂള്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ എസ് സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കാനാണ് ശിപാര്‍ശ.

തിരുവനന്തപുരം നോര്‍ത്ത് സബ് ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത പട്ടം ഗവ. ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് സംഘാടകര്‍ക്കെതിരെ ലോകായുക്തയില്‍ പരാതി ഫയല്‍ ചെയ്തിരുന്നത്. ഒപ്പന മത്സരത്തില്‍ പങ്കെടുത്ത പരാതിക്കാരുടെ അപ്പീല്‍ കലോത്സവ മാനുവലില്‍ നിഷ്‌കര്‍ഷിച്ച പ്രകാരമല്ല തീര്‍പ്പാക്കിയതെന്ന് അന്വഷണത്തില്‍ ലോകായുക്ത കണ്ടെത്തി.

അപ്പീല്‍ തീര്‍പ്പാക്കലില്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് നിരീക്ഷിച്ച ലോകായുക്ത ഡിവിഷന്‍ ബഞ്ച്, ലോകായുക്ത ആക്ട് സെക്ഷന്‍ 12 പ്രകാരമുള്ള ശിപാര്‍ശ നടപ്പിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

---- facebook comment plugin here -----

Latest