Connect with us

cpim party confrence

പാര്‍ട്ടി പത്രം വരിചേര്‍ക്കുന്നതില്‍ വീഴ്ച; ആലപ്പഴയില്‍ സമ്മേളനങ്ങള്‍ മാറ്റിവെച്ചു

പാര്‍ട്ടി പത്രത്തിന്റെ വരിസംഖ്യ അടപ്പിക്കുന്നതിലടക്കം കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇക്കുറി സമ്മേളനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളിലുള്ളത്

Published

|

Last Updated

ആലപ്പുഴ | പാര്‍ട്ടി പത്രം വരിചേര്‍ക്കുന്നതിലെ വീഴ്ചയെത്തുടര്‍ന്ന് ആലപ്പുഴയില്‍ സി പി ഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവെച്ചു. അരൂരിലാണ് അവസാന നിമിഷം സമ്മേളനം മാറ്റിവെച്ചത്. എട്ട് ബ്രാഞ്ച് കമ്മിറ്റി സമ്മേളനങ്ങളാണ് മാറ്റിവെച്ചത്.

സമ്മേളനം മാറ്റിവെച്ചതിനാല്‍ അടുത്ത മൂന്ന് ദിവസം പാര്‍ട്ടി പത്രത്തിന്റെ വരിസംഖ്യ കൂട്ടാന്‍ ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും സജീവമായി പത്രം വരിചേര്‍ക്കാന്‍ രംഗത്തിറങ്ങണമെന്നാണ് നിര്‍ദ്ദേശം.

സെപ്റ്റംബര്‍ 15 നാണ് സി പി ഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചത്. പാര്‍ട്ടി പത്രത്തിന്റെ വരിസംഖ്യ അടപ്പിക്കുന്നതിലടക്കം കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇക്കുറി സമ്മേളനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളിലുള്ളത്.