Connect with us

National

ഫൈസൽ സുപ്രീം കോടതിയില്‍; കേസ് നാളെ പരിഗണിക്കും

എന്ത് മൗലികാവകാശമാണ് ഹനിക്കപ്പെടുന്നതെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ പ്രഖ്യാപിച്ച അയോഗ്യത പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയില്‍. ഇതിനിടെ,  എന്ത് മൗലികാവകാശമാണ് ഹനിക്കപ്പെടുന്നതെന്ന ചോദ്യമുന്നയിച്ച് സുപ്രീം കോടതി.

ജസ്റ്റീസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവരാണ് ഫൈസലിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദ്യമുന്നയിച്ചത്.

കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. ഇന്ന് പരിഗണിക്കുന്നതിനായി ലിസ്റ്റ്  ചെയ്തിരുന്നെങ്കിലും മറ്റ് ചില കേസുകളുടെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനുള്ളത് കൊണ്ട് നാളെക്ക് മാറ്റുകയായിരുന്നു.

വധശ്രമക്കേസിലെ ശിക്ഷ കോടതി മരവിപ്പിച്ചിട്ടും ലോക്‌സഭാ അംഗത്വം പുനസ്ഥാപിക്കാത്തതിനെതിരെയാണ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Latest