Achievements
ഫൈസാനേ റസാ : അക്കാഡമിക് സെമിനാറുകള്‍ പൂര്‍ത്തീകരിച്ചു
മര്‍കസ് ഗാര്‍ഡനില്‍ നടന്ന സെമിനാറില്‍ വിത്യസ്ത വിഷയങ്ങളിലായി അനസ് അസ്സിഗോളി, മുഹമ്മദ് തന്‍വീര്‍, മുഹമ്മദ് മാസിന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.
അക്കാഡമിക് സെമിനാറിൽ അബുബക്കർ നൂറാനി ഓമശ്ശേരി വിഷയാവതരണം നടത്തി സംസാരിക്കുന്നു.
പൂനൂര്‍ | ഇമാം അഹ്മദ് റസാഖാന്‍ ബറേലിയുടെ 106 ാം ഉറൂസിനോടനുബന്ധിച്ച് അക്കാഡമിക് സെമിനാറുകള്‍ സംഘടിപ്പിച്ചു. ജാമിഅ മദീനതുന്നൂര്‍ ഉര്‍ദു ഡിപ്പാര്‍ട്‌മെന്റ് നടത്തിയ പരിപാടിയില്‍ ‘ഇമാം അഹ്മദ് റസാഖാന്‍: രചനകള്‍, അനുയായികള്‍, ആദര്‍ശ നിലപാടുകള്‍’ എന്ന തീം ചര്‍ച്ച ചെയ്തു.
മര്‍കസ് ഗാര്‍ഡനില്‍ നടന്ന സെമിനാറില്‍ വിത്യസ്ത വിഷയങ്ങളിലായി അനസ് അസ്സിഗോളി, മുഹമ്മദ് തന്‍വീര്‍, മുഹമ്മദ് മാസിന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. സംഗമത്തില്‍ അബുബക്കര്‍ നൂറാനി ഓമശ്ശേരി വിഷയാവതരണം നടത്തി. ഫായിസ് ഖുറൈഷ് നൂറാനി ഇന്‍ഡോര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ഫരീദ് മുള്‍താനി മദ്യപ്രദേശ് സ്വാഗതവും മുഹമ്മദ് തഴവ നന്ദിയും പറഞ്ഞു.
ജാമിഅ മദീനതുന്നൂറിന്റെ വിവിധ ക്യാമ്പസുകളില്‍ നടന്ന സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി. ഉറൂസിന്റെ ഭാഗമായി മന്‍ഖബത് ശരീഫ്, പൈഗാമേ റസാ, ശാഇരീ കലാം തുടങ്ങിയ പരിപാടികളും നഗ്മാതെ റസാ, കവിതാ നിരൂപണം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.