National
പൂനെയിലെ ഗൂഗിള്‍ ഓഫീസില്‍ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍
ഫോണ്‍ വിളിച്ചയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മുംബൈ| പൂനെയിലെ ഗൂഗിള്‍ ഓഫീസില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം. ഗൂഗിളിന്റെ മുംബൈ ഓഫീസിലേക്കാണ് ഭീഷണി ഫോണ്‍കോള്‍ എത്തിയത്. ഇതേതുടര്‍ന്ന് പൂനെ ഓഫീസില്‍ ജാഗ്രത നിര്‍ദേശം നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍കോള്‍ വന്നത് ഹൈദരാബാദില്‍ നിന്നാണെന്ന് കണ്ടെത്തി. അല്‍പസമയത്തിനുള്ളില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ വിളിച്ചയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ മുംബൈയിലെ ബികെസി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
---- facebook comment plugin here -----