Connect with us

National

വ്യാജ ബോംബ് ഭീഷണി: മോസ്‌കോ-ഗോവ വിമാനം ഉസ്ബക്കിസ്താനിലേക്ക് തിരിച്ചുവിട്ടു

വിമാനത്തില്‍ 240 യാത്രക്കാര്‍ ഉണ്ടായിരുന്നു.

Published

|

Last Updated

പനാജി| റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ചാര്‍ട്ടേഡ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. വിമാനത്തില്‍ 240 യാത്രക്കാര്‍ ഉണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിമാനം ഉസ്ബക്കിസ്താനിലേക്ക് തിരിച്ചുവിട്ടതായി പൊലീസ് അറിയിച്ചു.

ദക്ഷിണ ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ പുലര്‍ച്ചെ 4.15ന് ഇറങ്ങേണ്ട വിമാനമായിരുന്നു ഇതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അസൂര്‍ എയര്‍ നടത്തുന്ന എഇസെഡ് വി2463 വിമാനം ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായി പൊലീസ് വ്യക്തമാക്കി.

വിമാനത്തില്‍ ബോംബ് വെച്ചതായി പുലര്‍ച്ചെ 12.30ന് ദബോലിം എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് ഇമെയില്‍ ലഭിച്ചു. ഉടന്‍ വിമാനത്തിലുള്ളവര്‍ക്ക് സന്ദേശം നല്‍കുകയും വഴിതിരിച്ചുവിടുകയുമായിരുന്നു. രണ്ടാഴ്ച മുമ്പും റഷ്യന്‍ വിമാനത്തിന് സമാന ബോംബ് ഭീഷണി നേരിട്ടിരുന്നു.

 

Latest